ചെന്നൈ: കടുത്ത സാമ്ബത്തിക പ്രതിസന്ധി തുടരുന്നതിനിടെ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായെത്തിയ പത്തംഗ ലങ്കന്‍ സ്വദേശികള്‍ തമിഴ്നാട്ടില്‍ പിടിയിലായി.
കുട്ടികളടക്കം മൂന്നു കുടുബത്തിലെ 10 പേരാണ് തമിഴ്നാട്ടിലെ ധനുഷ്കോടിയില്‍ മറൈന്‍ പൊലീസിന്റെ പിടിയിലായത്.
ഇവരില്‍ കേവലം മൂന്നു മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവര്‍ ധനുഷ്കോടിയില്‍ എത്തിയത്. ഇവരെ മണ്ഡപം അഭയാര്‍ഥി ക്യാമ്ബിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.