NEWS

ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍  അവസരം

പത്തനംതിട്ട :കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കില്‍ സെന്ററില്‍ ബി.എസ് സി നഴ്‌സിംഗ്, ജി.എന്‍.എം പൂര്‍ത്തിയാക്കി, ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ ജോലിചെയ്യാന്‍ അവസരം.
നവംബര്‍ 10ന് തിരുവനന്തപുരത്ത് ജര്‍മ്മന്‍ പ്രതിനിധികള്‍ ഓറിയന്റേഷന്‍ നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ ജര്‍മന്‍ ഭാഷ പരിശീലനം 14 നവംബര്‍ മുതല്‍ ആരംഭിക്കും.
അപേക്ഷിക്കേണ്ട അവസാന തിയതി നവംബര്‍ 8. കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.ഐ.എസ്.സി സെന്ററിൽ ബന്ധപ്പെടുക: 8111830311, 8138025058.

Back to top button
error: