NEWS

അമ്മയേയും സഹോദരിയേയും മുത്തച്ഛനെയും കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ 13കാരന്‍ അറസ്റ്റില്‍ 

അഗർത്തല:അമ്മയേയും സഹോദരിയേയും മുത്തച്ഛനെയും ഉള്‍പ്പെടെ നാല് പേരെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ 13കാരന്‍ അറസ്റ്റില്‍.
ത്രിപുരയിലെ ദുരൈ ശിവ്ബാരിയില്‍ ശനിയാഴ്‌ച രാത്രിയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രതിയായ കുട്ടിയുടെ അമ്മ സമിത ദേബ്‌നാഥ് (32), സഹോദരി സുപര്‍ണ ദേബ്‌നാഥ് (10), മുത്തച്ഛന്‍ ബാദല്‍ ദേബ്‌നാഥ് (70), ബന്ധുവും അയല്‍വാസിയുമായ രേഖ ദേബ് (42) എന്നിവരാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

നാല് പേരെയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ വീടിന് പുറകുവശത്ത് കുഴിച്ചിട്ടശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കൊലപാതക വിവരമറിഞ്ഞെത്തിയ കമാല്‍പൂര്‍ പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തുടര്‍ന്ന് സാങ്കേതിക സഹായത്തോടെ മണിക്കൂറുകള്‍ക്കകം പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

 

Signature-ad

 

കൊലപാതക കാരണം വ്യക്തമല്ല.പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: