NEWS

മലപ്പുറത്ത് മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയില്‍ ഒടിഞ്ഞുവീണു;ആരാധകർ രക്ഷപെട്ടത് തലനാരിഴക്ക്

മലപ്പുറം:  മെസിയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയില്‍ ഒടിഞ്ഞുവീണു. എടക്കര മുണ്ടയിലാണ് ആരാധകരുടെ ചങ്കുതകര്‍ക്കുന്ന സംഭവം ഉണ്ടായത്.
65 അടി ഉയരമുള്ള കട്ടൗട്ടാണ് ആരാധകര്‍ ഇവിടെ സ്ഥാപിച്ചത്. ഇത് സ്ഥാപിക്കുന്നതിനിടെയാണ് സംഭവം. ഈ സമയത്ത് അര്‍ജന്റീന ആരാധകര്‍ എല്ലാവരും തന്നെ സ്ഥലത്തുണ്ടായിരുന്നു.തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്.
ഒരു ലക്ഷം രൂപയോളം ചെലവഴിച്ചാണ് കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ട് തകര്‍ന്ന് നിലത്തുവീഴുന്നതിനിടയിൽ ആരാധകര്‍ ഓടിമാറുകയായിരുന്നു.
അതേസമയം തകര്‍ന്ന കട്ടൗട്ട് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുമെന്ന് ആരാധകര്‍ വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ ലോകകപ്പില്‍ മെസിയുടെ 40 അടി ഉയരമുള്ള കട്ടൗട്ടാണ് ഇവിടെ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: