കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തില്‍ കോഴിക്കോട് പുള്ളാവൂരിലെ ആരാധകര്‍ സ്ഥാപിച്ച അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും കട്ടൗട്ടുകള്‍ എടുത്ത് മാറ്റാന്‍ നിര്‍ദേശം.
അഭിഭാഷകനായ ശ്രീജിത്ത് പെരുമനയുടെയുടെ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് അധികൃതരുടെ നടപടി. ഉടന്‍ കട്ടൗട്ട് എടുത്ത് മാറ്റാനാണ് ഫാന്‍സിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മെസിയുടെയും നെയ്മറുടെയും പുഴയിലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. മെസിയുടെ കൂറ്റന്‍ കട്ടൗട്ടാണ് പുഴയുടെ നടുക്ക് ആദ്യം സ്ഥാപിച്ചത്. ഇത് വലിയ ശ്രദ്ധനേടിയതിന് പിന്നാലെയാണ് മെസിയുടേതിനേക്കാള്‍ വലുപ്പത്തില്‍ നെയ്മറുടെ കട്ടൗട്ട് എത്തിയത്.
മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. രാത്രിയില്‍ കാണാന്‍ ലൈറ്റ് അടക്കം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പുഴ മലിനപ്പെടുമെന്ന കാരണം ചൂണ്ടിക്കായാണ് ശ്രീജിത്ത് പെരുമന പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയത്.