തൃശൂർ:കുതിരാന്‍ തുരങ്കത്തിന് സമീപം തലയോട്ടിയും അഴുകിയ മൃതദേഹവും കണ്ടെത്തി.
വഴക്കുംപാറ വനഭൂമിയിലാണ് തലയോട്ടിയും അഴുകിയ മൃതദേഹവും കണ്ടെത്തിയത്.
ഇന്ന് രാവിലെ ഫോറസ്റ്റ് വാച്ചറാണ് ഇവ കണ്ടെത്തിയത്. ഒരുമാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്റേതാണെന്നാണ് നിഗമനം.
തലയോട്ടി കണ്ടെത്തിയ സ്ഥലത്തുനിന്നും 60 മീറ്ററോളം മാറിയാണ് മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കീഴില്‍ ഉള്‍പ്പെട്ടതാണ് വനഭൂമി.