കോഴിക്കോട് :കോഴിക്കോട് നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി പാലക്കാട്ടേക്കും തിരിച്ചും കെഎസ്ആർടിസി സർവീസുകൾ.
കോഴിക്കോട് നിന്നും കരിപ്പൂര്‍ വഴി പാലക്കാട്ടേക്കും തിരിച്ചും രണ്ട് വീതം മൊത്തം നാലു സര്‍വിസുകളാണ് ഉണ്ടാവുക.
കരിപ്പൂരില്‍ വിമാനസര്‍വിസുകള്‍ കൂടുതലും രാത്രിയായതിനാല്‍ ഈ സമയത്തായിരിക്കും ബസുണ്ടാവുക. അഞ്ചു മിനിറ്റ് സമയമാണ് ബസ് വിമാനത്താവളത്തില്‍ നിര്‍ത്തിയിടുക.
സെപ്റ്റംബര്‍ 14ന് കെ.എസ്.ആര്.ടി.സി എം.ഡി ബിജു പ്രഭാകറിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ബസ് ഓടിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായി നവംബര്‍ രണ്ടിന് കരിപ്പൂരില്‍ യോഗം ചേര്‍ന്ന് സമയക്രമം തീരുമാനിച്ചു. കോഴിക്കോട്, പാലക്കാട് ഡിപ്പോകളുടെ രണ്ട് വീതം ബസുകളാണ് ഇതിന് ഉപയോഗിക്കുക.