ചെന്നൈ: തമിഴ്‌നാട്ടില്‍ റൂട്ട് മാര്‍ച്ച് നടത്താന്‍ ആര്‍എസ്‌എസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതി. നവംബര്‍ 6 ന് സംസ്ഥാനത്തെ 44 കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നതിന് ആര്‍എസ്‌എസിനെ അനുവദിക്കണമെന്ന് തമിഴ്‌നാട് പൊലീസിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.
നേരത്തെ ഒക്‌ടോബര്‍ 2ന് നടത്താനിരുന്ന റൂട്ട് മാര്‍ച്ചിന് തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു.
സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും നടപടിക്ക് പിന്നാലെ ആര്‍എസ്‌എസ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. റൂട്ട് മാര്‍ച്ച് നടത്താനിരുന്ന കേന്ദ്രങ്ങളെ കുറിച്ചുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടില്‍ അനുമതി നിഷേധിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താനായില്ലെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ജി കെ ഇളന്തിരയന്‍ ആണ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ പൊലീസിനോട് നിര്‍ദേശിച്ചത്.