ജെറുസലേം: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാര്‍ട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ റോക്കറ്റ് തൊടുത്തുവിട്ട് ഗാസയിലെ ഇസ്ലാമിക ഭീകരര്‍.
പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചെത്തുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയായിരുന്നു ഗാസയില്‍ നിന്നുള്ള റോക്കറ്റ് ആക്രമണം. വ്യാഴാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തു.
അതേസമയം വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സേന രണ്ട് ഫലസ്തീനികളെ വധിച്ചു.ബുധനാഴ്ച ഇസ്രായേലി സൈനികരെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചവരെ പിടികൂടാനായി നടത്തിയ പരിശോധന സംഘര്ഷത്തിലെത്തിയതാണ് രണ്ടുപേരെ ലഭിച്ചതെന്ന് ഇസ്രായേല്‍ സേന പറഞ്ഞു.