CrimeNEWS

കാസര്‍ഗോഡ് ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തി തിരുവനന്തപുരം സ്വദേശിയായ പൂജാരി മുങ്ങി!

കാസര്‍ഗോഡ്: വിഗ്രഹത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്ന ശേഷം മുക്കുപണ്ടമാല ചാര്‍ത്തി ക്ഷേത്ര പൂജാരി മുങ്ങിയതായി പരാതി. ഹൊസങ്കടിയിലെ ക്ഷേത്രത്തില്‍ തിരുവനന്തപുരം സ്വദേശിയായ പൂജാരിയെ ക്ഷേത്ര കമ്മിറ്റി താല്‍ക്കാലികമായി നിയമിച്ചിരുന്നു. കഴിഞ്ഞദിവസം ക്ഷേത്ര വാതില്‍ പൂട്ടി താക്കോല്‍ വാതിലിനു സമീപം വെച്ച നിലയിലായില്‍ കണ്ടതിനെ തുടര്‍ന്ന് പൂജാരിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരിധിക്ക് പുറത്താണെന്ന വിവരമാണ് ലഭിച്ചത്.

പൂജാരി താമസിക്കുന്ന വാടക വീട്ടില്‍ അന്വേഷിച്ചെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.

Signature-ad

മറ്റൊരു പൂജാരിയെ കൊണ്ടുവന്ന് പൂജാകര്‍മ്മം നടത്തുന്നതിനിടെയാണ് വിഗ്രഹത്തിലെ മാല തിളങ്ങുന്നതു കണ്ട് പൂജാരി ക്ഷേത്ര കമ്മിറ്റിയോട് മാല പുതിയതാണോ എന്ന് തിരക്കിയത്.

സംശയം തോന്നി സ്വര്‍ണപണിക്കാരനെ കൊണ്ടു വന്ന് പരിശോധിച്ചപ്പോഴാണ് മാല മുക്കുപണ്ടമെന്ന് മനസ്സിലായത്. സ്വര്‍ണമാല കവര്‍ന്നതാണെന്ന് മനസിലായതോടെ കമ്മിറ്റി ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

 

Back to top button
error: