
കണ്ണൂർ : പൈപ്പ് വഴിയുള്ള പാചകവാതകം അടുക്കളയിലേക്ക് നേരിട്ടെത്തിത്തുടങ്ങി. കൊച്ചി – മംഗളൂരു ഗെയ്ൽ വാതക പൈപ്പ് ലൈനിൽ നിന്നു വീടുകളിലേക്ക് നേരിട്ടു പാചക വാതകം എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ കൂടാളി പോസ്റ്റ് ഓഫിസ് പരിസരത്തെ വീടുകളിലാണ് കണക്‌ഷൻ നൽകിയത്.
കൂടാളി പഞ്ചായത്ത് 14ാം വാർഡിലെ കോയ്യോടൻ മോഹനൻ, ചക്കരയൻ അശോകൻ, രാഘവൻ എന്നിവരുടെ വീടുകളിലെ അടുക്കളകളിലാണ് ജില്ലയിൽ ആദ്യമായി പൈപ്പ് വഴി പാചകവാതകം എത്തിയത്.
നാളെ മുതൽ കാഞ്ഞിരോട്, മട്ടന്നൂർ വഴി കണ്ണൂർ നഗരത്തിലേക്ക് സിറ്റി ഗ്യാസ് പദ്ധതി എത്തും. പിന്നീട് കോർപറേഷൻ പരിധിയിലെ വീടുകളിലേക്കും കണക്‌ഷൻ നൽകുമെന്ന് ഐഒഎജിപിഎൽ കണ്ണൂർ, കാസർകോട് ജ്യോഗ്രഫിക്കൽ ഏരിയ ഹെഡ് ജിതേഷ് രാധാകൃഷ്ണൻ പറഞ്ഞു.
കൊച്ചി മുതല്‍ മംഗളൂരു വരെയാണ് പ്രകൃതിവാതക വിതരണം. വലിയ ജനകീയപ്രതിഷേധങ്ങള്‍ക്കും, വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനും ഒടുവിലാണ് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്.






