അഡ്ലെയ്ഡ്: ട്വന്റി-20 ലോകകപ്പിലെ ബംഗ്ലാദേശിനെതിരെയ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന് പിന്തുണ നല്കിയ ചൈനീസ് ആരാധകന്റെ വീഡിയോ വൈറല്‍.
ഭാരത് മാതാ കീ ജയ് വിളിച്ചും മുഖത്ത് മൂവര്‍ണ്ണം വരച്ച് ചേര്‍ത്തുമാണ് അദ്ദേഹം ഇന്ത്യന്‍ ടീമിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ സംസ്കാരത്തോട് ഏറെ താല്പര്യമുണ്ടെന്നും ഹിന്ദി നല്ലതായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.
വിരാട് കോഹ്ലിയാണ് തന്റെ ആരാധനാപാത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.