സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യയുടെ ആദ്യ സൈനിക വിജയം ആഘോഷിക്കുന്നതിനായി നടന്ന ശൗര്യ ദിവസ് ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പാകിസ്ഥാന്‍ അനധികൃതമായി കൈവശപ്പെടുത്തിയ ഭാഗമായിട്ടാണ് ഗില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ മേഖലയെ ഇന്ത്യ കണക്കാക്കുന്നത്. 1994 ലെ പാര്‍ലമെന്ററി പ്രമേയമനുസരിച്ച്, ഈ പ്രദേശം ജമ്മു കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അവിഭാജ്യ ഘടകവുമാണ്.എന്നാൽ പാക്കിസ്ഥാന്‍ നേതൃത്വത്തിലുള്ള തിരഞ്ഞെടുക്കപ്പെട്ട അസംബ്ലിയും ഒരു കൗണ്‍സിലും നിലവില്‍ ഈ മേഖലക്കുണ്ട്. ഈ കൗണ്‍സിലിനാണ് ഈ പ്രദേശത്തിന്റെ വിഭവങ്ങളിലും വരുമാനത്തിലുമുള്ള പൂര്‍ണ നിയന്ത്രണം.
2020ല്‍ഗില്‍ജിത്-ബാള്ട്ടിസ്താ
പാകിസ്താന്‍റെ അനധികൃതമായ കൈയടക്കലുകള്‍ മേഖലയില്‍ ഇല്ലാതാക്കണമെന്നാണ് ഇന്ത്യന്‍ നിലപാട്. ഇന്ത്യന്‍ പ്രദേശങ്ങളുടെ തല്‍സ്ഥിതി മാറ്റാനുള്ള നീക്കങ്ങളില്‍ നിന്ന് പാകിസ്താന്‍ പിന്മാറണമെന്നും അനധികൃതമായ എല്ലാതരം കൈയേറ്റങ്ങളും ഒഴിവാക്കി മേഖലയില്‍ നിന്ന് പാകിസ്താന്‍ പിന്‍വലിയണമെന്നും പ്രതിരോധമന്ത്രി ആവശ്യപെട്ടു.