ന്യൂഡൽഹി :കേന്ദ്ര സർക്കാരിന്റെ ഏറ്റവും നല്ല പൊതുഗതാഗത സംവിധാനത്തിനുള്ള പുരസ്കാരം കെഎസ്ആർടിസിക്ക്.
കേന്ദ്ര ഗവണ്മെന്റിന്റെ ഭവന-നഗര കാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനം ഉള്ള നഗരം എന്ന വിഭാഗത്തില്‍ തിരുവനന്തപുരം സിറ്റി സര്‍ക്കുലര്‍ സര്‍വീസിന് പ്രശംസനീയമായ നഗരഗതാഗത പുരസ്കാരവും ഏറ്റവും മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിക്ക് മികച്ച നഗരഗതാഗത പുരസ്കാരവുമാണ് ലഭിച്ചത്.
ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതികള്‍ ആണ് അവാര്‍ഡിന് പരിഗണിച്ചിരുന്നത്.
ഈ മാസം 6 ന് കൊച്ചിയിൽ വെച്ച് നടക്കുന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യയുടെ കോണ്‍ഫെറെന്‍സില്‍ വച്ച് കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്ര ഭവന- നഗരകാര്യ വകുപ്പ് മന്ത്രിയായ കൗശല്‍ കിഷോറിന്റെ സാന്നിധ്യത്തില്‍ സമ്മാനങ്ങൾ കൈമാറും.