അഡ്ലെയ്ഡ്: വിമര്‍ശകരുടെ വായ അടപ്പിച്ച് കെ.എല്‍ രാഹുലിന്റെ വെടിക്കെട്ട് പ്രകടനം. 32 പന്തില്‍ 52 റണ്‍സാണ് ബംഗ്ലാദേശിനെതിരെ രാഹുല്‍ നേടിയത്.
ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.തുടക് കത്തില്‍ തന്നെ ഇന്ത്യയ്ക്ക് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായിരുന്നു. ഹസന്‍ മഹ്‌മൂദിന്റെ പന്തില്‍ യാസിര്‍ അലി പിടിച്ചാണ് രോഹിത് പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പുറത്തായെങ്കിലും പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും തകര്‍പ്പന്‍ ഷോട്ടുകളുമായി കളം നിറഞ്ഞ് കളിച്ചത്തോടെ സ്‌കോര്‍ ഉയര്‍ന്നു.
അര്‍ധസെഞ്ച്വറി നേടിയതിന് പിന്നാലെ ഷക്കീബ് അല്‍ഹസന്റെ പന്തില്‍ രാഹുല്‍ പുറത്തായി.അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് ഇന്ത്യ നേടിയത്.