NEWS

കണ്ണൂരിൽ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ തകര്‍ത്ത് കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു

കണ്ണൂർ:  ആലക്കോട് നെല്ലിക്കുന്നില്‍ നിയന്ത്രണം വിട്ട കാര്‍ ആള്‍മറ തകര്‍ത്ത് കിണറ്റില്‍ വീണ് ഒരാള്‍ മരിച്ചു.

ഇയാളുടെ മകന് ഗുരുതര പരുക്കേറ്റു. ആലക്കോട് നെല്ലിക്കുന്ന് താരാമംഗലത്തെ മാത്തുക്കുട്ടി (55) ആണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മകന്‍ ബിന്‍സിനെ (18) ഗുരുതരാവസ്ഥയില്‍ ആലക്കോട് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Signature-ad

ഇന്നു രാവിലെ 10 20 ഓടെയായിരുന്നു അപകടം. പുറത്തേക്ക് പോകാനായി വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തിരിക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് ആള്‍മറ തകര്‍ത്ത് കിണറ്റില്‍ പതിക്കുകയായിരുന്നു. ഓടിക്കൂടിയ സമീപവാസികളും ആലക്കോട് പോലീസും ചേര്‍ന്നാണ് കിണറ്റില്‍ വീണ കാറില്‍ അകപ്പെട്ടവരെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: