ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈയില്‍ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജനറല്‍ പാറ്റേഴ്‌സണ്‍ റോഡ്, വാള്‍ടാക്‌സ് റോഡ്, എല്‍ഡംസ് റോഡ്, അണ്ണാ സലൈ തുടങ്ങി നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കിന് കാരണമായിരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാമേശ്വരത്താണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത് 5 സെന്‍റീമീറ്റര്‍, പരമക്കുടിയില്‍ 4 സെന്‍റീമീറ്ററും മഴ ലഭിച്ചു.
തമിഴ്‌നാട്ടിലെയും കേരളത്തിലെയും ചില ഭാഗങ്ങളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.