NEWS

പതിനൊന്നും പതിനാലും വയസുള്ള പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം കഠിനതടവും 65000 രൂപ പിഴയും

പാലോട്: പതിനൊന്നും പതിനാലും വയസുള്ള പെണ്‍മക്കളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 17 വര്‍ഷം കഠിനതടവും 65000 രൂപ പിഴയും.
അത്യപൂര്‍വമെന്ന് വിശേഷിപ്പിക്കാവുന്ന കേസില്‍ നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജ് കെ.പി. സുനിലാണ് പാലോട് പെരിങ്ങമ്മല ചിതറ മേലേമുക്ക് ബ്ലോക്ക് നമ്ബര്‍ 165 ല്‍ ഷൈജു (48) വിനെ ശിക്ഷിച്ചത്. പിഴത്തുക അടച്ചില്ലെങ്കില്‍ 14 മാസംകൂടി കഠിനതടവ് അനുഭവിക്കണം. പെണ്‍ മക്കളെ ബാല്യകാലം മുതല്‍ ലൈംഗികമായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഉപദ്രവം സഹിക്കവയ്യാതെ കുട്ടികളുടെ അമ്മ ഉപേക്ഷിച്ചുപോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: