NEWS

ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പന്തളം: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പൂഴിക്കാട് ഇന്ദീവരത്തിൽ തുളസീധരൻ്റെ മകൻ  ഉണ്ണികൃഷ്ണൻ (32) ആണ് മരിച്ചത്.
 മെഡിക്കൽ മിഷൻ കവലയിൽ ശ്രീദുർഗ്ഗ മെഡിക്കൽ സ്റ്റോർ നടത്തുകയായിരുന്നു.ഞായറാഴ്ച രാത്രി പത്ത് മണിയോടെ എം സി റോഡിൽ ചിത്ര ആശുപത്രിക്ക് മുൻവശത്തുവെച്ചായിരുന്നു അപകടം.
 പന്തളം  മെഡക്കൽമിഷൻ കവലയിൽ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഉണ്ണികൃഷ്ണനെ അടൂരിൽ നിന്നും പന്തളം ഭാഗത്തേക്ക് വരികയായിരുന്നു പിക്കപ്പ് ഇടിക്കുകയായിരുന്നു.ഉടൻതന്നെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പന്തളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
 ശോഭയാണ് മാതാവ്. ഭാര്യ: നന്ദന. മകൻ: താരുഷ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: