NEWS

അരിവില കുതിച്ചുയരുന്നു; റേഷന്‍കടകളിലും ആവശ്യത്തിന് അരിയില്ല

കൊച്ചി: സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിനിടെ റേഷന്‍കടകളിലും ആവശ്യത്തിന് അരിയില്ലെന്ന് ആക്ഷേപം.
 മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്.
ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.മണ്ണെണ്ണയുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെ.
ആഴ്ചകള്‍ക്കിടെ 10 രൂപയോളമാണ് സംസ്ഥാനത്ത് അരിവില വര്‍ധിച്ചത്. അരി ലഭ്യത കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്.

ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ അളവില്‍ കുറവു വന്നിട്ടുണ്ട്.അരിവില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ആന്ധ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തിയെന്നും വരുന്ന ആഴ്ചയോടെ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

Back to top button
error: