NEWS

മണ്ണിടിച്ചിൽ; ജമ്മുകാശ്മീരിൽ നാല് മരണം

ശ്രീനഗർ: ജമ്മുകാഷ്മീരിലെ കിഷ്‌ത്വാര്‍ ജില്ലയിലെ രാറ്റല്‍ ജലവൈദ്യുതി പദ്ധതി പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു.
ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനത്തിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകുന്നേരമുണ്ടായ മണ്ണിടിച്ചില്‍ ജെസിബി ഡ്രൈവര്‍ കുടുങ്ങി. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുമ്ബോള്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. ഇതോടെ കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടു.

നാലുപേരുടേയും മൃതദേഹം പുറത്തെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: