തിരൂര്‍: മലപ്പുറത്ത് രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.
തൃക്കണ്ടിയൂര്‍ അങ്കണവാടിയുടെ സമീപത്ത് താമസക്കാരനായ കാവുങ്ങപറമ്ബില് നൗഷാദ് -നജില ദമ്ബതികളുടെ മകന് അമല്‍ സയാന് (മൂന്ന് വയസ്സ്) ബന്ധുവും അയല്‍വാസിയുമായ പാറപ്പുറത്ത് ഇല്ലത്ത് പറമ്ബില്‍ റഷീദ് -റയ്ഹാനത്ത് ദമ്ബതികളുടെ മകള്‍ റിയ (മൂന്ന് വയസ്സ)് എന്നിവരാണ് വീടിന്റെ സമീപത്തെ പെരുകൊല്ലന്‍ കുളത്തില്‍ മുങ്ങി മരിച്ചത്.
സമീപത്തെ അങ്കണവാടിയില്‍ നിന്നും വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ ഓടി കളിച്ചുകൊണ്ടിരിക്കുമ്ബോള്‍ പെട്ടന്ന് കാണാതാവുകയായിരുന്നു.ഏറെ നേരം കുട്ടികളെ കാണാതായപ്പോള്‍ വീട്ടുകാരും അയല്‍വാസികളും കുട്ടികളെ അന്വേഷിച്ചു ചെന്നപ്പോള്‍ കുട്ടികള്‍ കുളത്തില്‍ പൊങ്ങി കിടക്കുന്നത് ആണ് കണ്ടത്. ഉടന്‍ തന്നെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.