മലപ്പുറം: പള്ളിക്കല്‍ ബസാര്‍ സ്വദേശിയായ യുവാവിനെ ബഹ്റൈനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
രാജീവന് ചെല്ലപ്പനെ(40)യാണ് ഹംലയിലെ താമസ സ്ഥലത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബഹ്റൈനില്‍ ഒരു റെന്റല്‍ കമ്ബനിയിലെ ജീവനക്കാരനായിരുന്നു.മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍. പതിനഞ്ച് വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയാണ്.
ഭാര്യയും ഏഴും നാലും വയസുള്ള മക്കളുമുണ്ട്.