NEWS

അസം ഖാനെ ഉത്തര്‍പ്രദേശ് നിയമസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി

ഖ്‌നൗ: സമാജ് വാദി പാര്‍ട്ടി നേതാവും എം എല്‍ എയുമായ അസം ഖാനെ ഉത്തര്‍പ്രദേശ് നിയമസഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി.

യു പി നിയമസഭാ സ്പീക്കറുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. 2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് അസം ഖാനെ അയോഗ്യനാക്കിയത്.

 

Signature-ad

 

വിദ്വേഷ പ്രസംഗ കേസില്‍ റാംപൂര്‍ കോടതി അസം ഖാനെ മൂന്ന് വര്‍ഷം തടവിനും 20000 രൂപ പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

Back to top button
error: