മലപ്പുറം: പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിന തടവിനും 2.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു.
ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീനെ (68) ആണ് ജഡ്ജി പി ടി പ്രകാശന് ശിക്ഷിച്ചത്.
2016 ജനുവരി 23ന് വൈകിട്ട് അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. വീട്ടിലേക്കുള്ള പാല് എടുക്കാനായി അയല്‍വാസിയായ കോയ മൊയ്തീന്റെ വീട്ടിലേക്ക് ബാലിക എത്തിയപ്പോഴാണ് പീഡനം.
പ്രതിയുടെ സ്വകാര്യഭാഗങ്ങള്‍ കാണിച്ച ശേഷം കുട്ടിയെ കിടപ്പുമുറിയിലേക്ക് കൊണ്ടു പോയി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു.