NEWS

കാണാതായ യുവാവിനെ  റയില്‍വേ ട്രാക്കിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കം: കാണാതായ യുവാവിനെ തലയോലപ്പറമ്ബ് പൊതിയില്‍ റെയില്‍വേ ട്രാക്കിനു സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കുടമാളൂര്‍ മമ്ബള്ളില്‍ പരേതനായ പ്രദീപിന്‍റെ മകന്‍ പ്രശാന്തി(30)നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ 25 മുതലാണ് യുവാവിനെ കാണാതായത്. ടൈല്‍ നിര്‍മാണ തൊഴിലാളിയാണ് പ്രശാന്ത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ആപ്പാംഞ്ചിറ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നും ഇയാളുടെ സ്കൂട്ടറും ഫോണും കണ്ടെത്തിയിരുന്നു.

തുടര്‍ന്ന്, ഇന്നലെ രാവിലെ 11.30 ഓടെ പൊതി റെയില്‍വേ ട്രാക്കിന് സമീപം റെയില്‍വേ പുറമ്ബോക്കിലുള്ള പുളിമരത്തില്‍ തൂങ്ങിയ നിലയില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

 

തലയോലപ്പറമ്ബ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ഓമന.

Back to top button
error: