NEWS

ഏറ്റുമാനൂരില്‍ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ 

കോട്ടയം:ഏറ്റുമാനൂരില്‍ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റിൽ.

വെട്ടിമുകള്‍ സ്വദേശികളായ ജിത്തു ബാബു (26), സഖില്‍ അലക്‌സ് (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം.

ഏറ്റുമാനൂര്‍ കിസ്‌മത്ത് പടിയിലെ പെട്രോള്‍ പമ്ബിലെത്തിയ അംബുലന്‍സ് ഡ്രൈവറുമായി പെട്രോള്‍ അടിക്കുന്നതിനെ ചൊല്ലി ഇരുവരും തര്‍ക്കമുണ്ടായി. തുടര്‍ന്ന് രോഷാകുലനായ യുവാക്കള്‍ ഡ്രൈവറെ മര്‍ദിക്കുകയും സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയുമായിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.

Signature-ad

 

 

പ്രതിയായ ജിത്തു ബാബുവിനെതിരെ ഏറ്റുമാനൂര്‍, കിടങ്ങൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്‌ത് പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: