NEWS

108 പവന്‍ സ്വര്‍ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് അറസ്റ്റിൽ

കോഴിക്കോട്:108 പവന്‍ സ്വര്‍ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂരിൽ അറസ്റ്റിൽ.
മലപ്പുറം വാണിയമ്ബലം സ്വദേശിയായ ഈരൂത്ത് സമീറാണ് പിടിയിലായത്. മലദ്വാരത്തില്‍ ക്യാപ്‌സൂള്‍ രൂപത്തിലാക്കിയായിരുന്നു ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
 ജിദ്ദയില്‍ നിന്നാണ് സമീര്‍ കരിപ്പൂരില്‍ എത്തിയത്. 50,000 രൂപയും വിമാന ടിക്കറ്റുമാണ് സ്വര്‍ണം കടത്തിയാല്‍ പ്രതിഫലമായി ഇയാള്‍ക്ക് കള്ളക്കടത്ത് സംഘം വാഗ്ദാനം ചെയ്തത് എന്ന് കസ്റ്റംസ് അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് വെള്ളിയാഴ്ച പിടിയിലാകുന്ന രണ്ടാമത്തെയാളാണ് സമീര്‍. നേരത്തെ ബഹ്‌റൈനില്‍ നിന്നും സ്വര്‍ണവുമായി എത്തിയ കുണ്ടുങ്ങല്‍ സ്വദേശിയെ പോലീസ് പിടികൂടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: