പട്ടാമ്ബി: കളിക്കാന്‍ കൂട്ടാമെന്ന് പറഞ്ഞു വീട്ടില്‍ കൊണ്ടുപോയി ഏഴു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 48 കാരന് 20 വര്‍ഷം കഠിന തടവും പിഴയും.
എടത്തനാട്ടുകര കാരാട്ടുപറമ്ബില്‍ മുഹമ്മദ് ഫാറൂഖിനെ(48)യാണ് കോടതി ശിക്ഷിച്ചത്.
ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്ബി അതിവേഗ കോടതി ജഡ്ജി സതീഷ്കുമാറാണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നല്‍കാനും കോടതി വിധിയില്‍ പറയുന്നു.
2020-ല്‍ നടന്ന സംഭവത്തില്‍, നാട്ടുകല്‍ ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് ലാല്‍, അനില്‍ മാത്യു എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.