ലാഹോര്‍: പാകിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ അര്‍ഷാദ് ഷെരീഫിനെ താലിബാൻ വെടിവെച്ച് കൊലപ്പെടുത്തി.
വധഭീഷണിയെ തുടര്‍ന്ന് ഷെരീഫ് പാകിസ്ഥാന്‍ വിട്ട് ദുബായിലേക്ക് പോയിരുന്നു. ദുബായില്‍ വച്ചും തന്നെ ആക്രമിക്കാൻ ആളുകളുണ്ടെന്ന് മനസ്സിലാക്കിയ ഷരീഫ് കെനിയയിലേക്ക് ജീവിതം മാറ്റിനട്ടിരുന്നു.എന്നാൽ നെയ്‌റോബിയുടെ പ്രാന്തപ്രദേശത്ത് വെച്ചാണ് ഷരീഫിന്റെ തലയ്ക്ക് വെടിയേറ്റത്.
അതേസമയം കെനിയൻ പൊലീസാണ് തന്റെ ഭർത്താവിനെ കൊന്നതെന്ന് ഷരീഫിന്റെ ഭാര്യ ജാവേരിയ പറഞ്ഞു.
‘ഞങ്ങളുടെ സ്വകാര്യതയെ മാനിക്കുക, ബ്രേക്കിംഗിന്റെ പേരില്‍ ഞങ്ങളുടെ കുടുംബ ചിത്രങ്ങളും വ്യക്തിഗത വിവരങ്ങളും ആശുപത്രിയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രങ്ങളും പങ്കിടരുത്. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെ ഓര്‍ക്കുക’, അര്‍ഹാദിന്റെ ഭാര്യ ജാവേരിയ സിദ്ദിഖ് ട്വീറ്റ് ചെയ്തു.