കണ്ണൂര്‍:ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് കളിയുടെ വിജയത്തിനിടയിൽ തലശേരിയില്‍ മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ വെട്ടി പരുക്കേല്‍പ്പിച്ചതായി പരാതി.
ഞായറാഴ്‌ച്ച അര്‍ധരാത്രി പൊന്ന്യം നായനാര്‍ റോഡിലാണ് അക്രമമുണ്ടായത്. വെട്ടെറ്റവര്‍ തലശേരി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ് ഇന്നലെ നടന്ന ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ ഇന്ത്യന്‍ വിജയം ആഘോഷിച്ച് ആഹ്‌ളാദ പ്രകടനം നടത്തിയവരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമിച്ചുവെന്നാണ് പരാതി.
ഇരു വിഭാഗവും തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ സംഘര്‍ഷത്തിനിടെയാണ് വെട്ടേറ്റത്. പരുക്കേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകരും പൊന്ന്യം സ്വദേശികളുമായ ഷിനോജ് (30) റിജില്‍(42) ബാബു (50) എന്നിവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.