
ഇവര്‍ക്കായുള്ള അഭിമുഖം നവംബര്‍ 2 മുതല്‍ 11 വരെ തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ നടക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് അവരവരുടെ ഇന്‍റര്‍വ്യൂ സ്ലോട്ടുകള്‍ ഇമെയില്‍ മുഖേന അറിയിച്ചിട്ടുണ്ട്. ലഭിക്കാത്തവര്‍ നോര്‍ക്ക-റൂട്ട്സിന്‍റെ ടോള്‍ ഫ്രീ നമ്ബറായ 1800-425-3939 എന്ന നമ്ബറില്‍ ബന്ധപ്പെടണമെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.
ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നഴ്സുമാര്‍ക്കായി നോര്‍ക്കയും ജര്‍മ്മന്‍ ഏജന്‍സികളും സംയുക്തമായി നടത്തുന്ന ഓണ്‍ലൈന്‍ ഏകദിന അവബോധ പരിപാടി ഒക്ടോബര്‍ 25 ന് (ചൊവ്വാഴ്ച) 2 മണിക്ക് നടക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
ജര്‍മ്മന്‍ ഭാഷയില്‍ ബി1,ബി2 ലെവല്‍ അംഗീകൃത യോഗ്യതയുള്ളവരും എന്നാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രത്യേക ഇന്‍റര്‍വ്യൂകള്‍ നടത്തുന്നതിന് ജര്‍മ്മന്‍ ഏജന്‍സി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ജര്‍മ്മന്‍ ഭാഷയില്‍ ബി1/ബി2 ലെവല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റുകള്‍ (സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ നാല് മൊഡ്യൂളുകളും പാസ്സായവര്‍ മാത്രം) triplewin.norka@kerala.gov.in എന്ന ഇമെയിലില്‍ അവരുടെ CV, ജര്‍മ്മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ് എന്നിവ അയക്കാവുന്നതാണെന്നും നോര്‍ക്ക ചീഫ് എക്സി്ക്യൂട്ടീവ് ഓഫീസര്‍ ഹരികൃഷ്ണന്‍ നമ്ബൂതിരി അറിയിച്ചു.





