NEWS

ദീപാവലിക്ക് ശേഷം ചില ഫോണുകളില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തരഹിതമാകും

 ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ചില ഫോണുകളില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തരഹിതമാകും.
പഴയ മോഡല്‍ ഐ ഫോണുകളിലും അപ്‌ഡേറ്റ് ചെയ്യാത്ത ആന്‍ഡ്രോയിഡ് ഫോണുകളിലുമാണ് സേവനം നഷ്ടമാകുക എന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.

ഐഒഎസ് 10, ഐഒഎസ് 11 പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകളിലാണ് ഒക്ടോബര്‍ 24 മുതല്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. ഈ ഫോണുകളില്‍ വാട്‌സ്‌ആപ്പ് സപ്പോര്‍ട്ട് ചെയ്യില്ലെന്ന് കമ്ബനി അറിയിച്ചു.ഐഫോണ്‍ 12 മുതലുള്ള പുതിയ മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കും. പഴയ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ ഐഒഎസ് അപ്‌ഡേറ്റ് ചെയ്യണമെന്നും കമ്ബനി അറിയിച്ചു.

 

Signature-ad

 

പഴയ ആന്‍ഡ്രോയിഡ് ഓപ്പറേഷന്‍ സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകളിലും വാട്‌സ്‌ആപ്പ് സേവനം ലഭിക്കില്ല.അതേസമയം ആന്‍ഡ്രോയിഡ് 4.1 അല്ലെങ്കില്‍ പുതിയ ആന്‍ഡ്രോയിഡ് മോഡലുകളില്‍ സേവനം തുടര്‍ന്നും ലഭിക്കുമെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു

Back to top button
error: