KeralaNEWS

ചികിത്സാ സഹായം തേടുന്നു

ഇടുക്കി, തൊടുപുഴ,കരിങ്കുന്നം സ്വദേശി ബിന്ദു ബിജു, ആശുപത്രിവാസം തുടങ്ങിയിട്ട് നാളുകൾ പിന്നിട്ടു. ഇപ്പോൾ വെല്ലൂർ മെഡിക്കൽ കോളേജിൽ ആണ് ചികിത്സ. ഒരു വർഷം മുൻപ് കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിൽ ആയിരുന്നു. ശാസ്ത്രക്രിയക്കു ശേഷം ആശുപത്രി വിട്ടു എങ്കിലും, പിന്നീട് പാൻക്രിയാസിനായി പ്രശ്നങ്ങൾ അങ്ങനെ വീണ്ടും ആശുപത്രിവാസം. ഇതുവരെ ലക്ഷങ്ങൾ ചിലവായിക്കഴിഞ്ഞു ചികിത്സക്കായി. സെയിൽസ് വാഹനത്തിൽ ഡ്രൈവർ ആയിരുന്ന ഭർത്താവ് ബിജുവിന് ഒപ്പം നിൽക്കേണ്ടതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലുമായി. സ്വന്തം കിടപ്പാടം ജപ്തി ഭീഷണിയിലുമാണ്. മുതലും പലിശയുമടക്കം 10 ലക്ഷം രൂപ ബാങ്കിൽ അടച്ചില്ലെങ്കിൽ കിടപ്പാടം ഇല്ലാതാകും.

നിലവിൽ ആശുപത്രിയിൽ എത്തുന്ന മലയാളികൾക്ക് ആഹാരം ഉണ്ടാക്കി നൽകുമ്പോൾ കിട്ടുന്ന തുച്ഛമായ പൈസ കൊണ്ടാണ് മുന്നോട്ടു പോകുന്നത്. പിന്നെ സുഹൃത്തുക്കളും നാട്ടുകാരും നൽകുന്ന ചെറിയ
സഹായവും . അത് ഇപ്പോൾ ഒന്നിനും തികയാത്ത അവസ്ഥയിലുമാണ്. സുമനസുകൾ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

Bindu
Ac. No. 0325053000043006
SIBL000325
Swift code-SOININ55XXX
Thodupuzha main branch
South Indianbank

Back to top button
error: