KeralaNEWS

പി.പി.ഇ കിറ്റ് ധരിച്ച് മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി: യൂത്ത് കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി പ്രതിഷേധം. പി.പി.ഇ കിറ്റ് അഴിമതി ആരോപണത്തിലായിരുന്നു പ്രതിഷേധം. പി.പി.ഇ കിറ്റ് ധരിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി.

കോട്ടയത്ത് കര്‍ഷക സംഘത്തിന്റെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. തിരുനക്കര മൈതാനത്തു നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. കോട്ടയം ഡി.സി.സി ഓഫിസിനു മുന്നില്‍വച്ച് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയും കോണ്‍ഗ്രസ് പതാകയും ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവം നടന്നയുടന്‍ തന്നെ പ്രവര്‍ത്തകരെ അവിടെനിന്നും അറസ്റ്റ് ചെയ്തുനീക്കി.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: