Breaking NewsNEWS

മണിയുള്ള പാര്‍ട്ടിയില്‍ തുടരാനില്ല; ജാതിപ്പേര് വച്ച് ഭിന്നിപ്പിക്കുന്നു: രാജേന്ദ്രന്‍

തൊടുപുഴ: എം.എം.മണി ഉളള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് ദേവികുളം മുന്‍ എം.എല്‍.എ എസ്.രാജേന്ദ്രന്‍. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആലോചിക്കുന്നില്ല. തല്‍ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുളളവരെ കളളക്കേസില്‍ കുടുക്കാനും എംഎം മണി അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്നും രാജേന്ദ്രന്‍ ആരോപിച്ചു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജേന്ദ്രനെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്നുള്ള എം.എം. മണിയുടെ പ്രസംഗം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മണിയുള്ള പാര്‍ട്ടിയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന രാജേന്ദ്രന്റെ പ്രസ്താവന.

Signature-ad

 

 

Back to top button
error: