NEWS

അനധികൃത ഭാഗ്യക്കുറി; കൊല്ലത്ത് സൂപ്പർമാർക്കറ്റിനെതിരെ നടപടി

കൊല്ലം: അനധികൃത ഭാഗ്യക്കുറിക്കെതിരെ നടപടിയെടുത്ത്‌ സംസ്‌ഥാന ഭാഗ്യക്കുറി വകുപ്പ്‌. അരുണ്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പേരില്‍ ഒന്നര സെന്റ്‌ സ്‌ഥലവും ഇരുനില കെട്ടിടവും നറുക്കെടുപ്പിലൂടെ വാഗ്‌ദാനം ചെയ്‌തതിനെതിരെയാണ് നടപടി.
സംഭവത്തില്‍ കൊല്ലം ശക്‌തികുളങ്ങര പോലീസ്‌ കേസെടുത്തു.
സംസ്‌ഥാന സര്‍ക്കാരുകള്‍ക്കോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏജന്‍സികള്‍ക്കോ മാത്രമെ ഭാഗ്യക്കുറി നറുക്കെടുപ്പുകളോ സമാനമായ നറുക്കെടുപ്പുകളോ നടത്താന്‍ പാടുള്ളൂ. തട്ടിപ്പുകളില്‍ വഞ്ചിതരാകാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന്‌ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.
 നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസില്‍ അറിയിക്കണം. ഫോണ്‍: 0474-2746414, ട്രോള്‍ ഫ്രീ നമ്ബര്‍: 18004258474.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: