NEWS

കൊല്ലത്ത് പൊലീസും വിമുക്ത ഭടന്‍മാരും തമ്മില്‍ ഉന്തും തള്ളും 

കൊല്ലം: കിളികൊല്ലൂർ സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് വിമുക്ത ഭടന്‍മാര്‍ നടത്തിയ മാര്‍ച്ചില്‍  സംഘര്‍ഷം.
വിമുക്ത ഭടന്‍മാരുടെ സംഘടനയായ ‘സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് കൊല്ലം’, കിളികൊല്ലൂര്‍ കസ്റ്റഡി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ മാര്‍ച്ചാണ് പൊലീസും വിമുക്ത ഭടന്‍മാരും തമ്മില്‍ ഉന്തിലും തള്ളിലും കലാശിച്ചത്.
 കിളികൊല്ലൂരിലെ പൊലീസ് സ്റ്റേഷനില്‍ വെച്ച്‌ ഓഗസ്റ്റ് 25-ന് സൈനികനായ വിഷ്ണുവിനും സഹോദരനും പൊലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ബാനറുകളും പ്ളക്കാര്‍ഡുകളുമേന്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച്‌ സ്റ്റേഷന്‍ പരിസരത്തെത്തിയത്. സൈനികകൂട്ടായ്മയുടെ ബാനര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി വലിച്ചു കീറിയതായാണ് റിപ്പോര്‍ട്ട്.തുടർന്നായിരുന്നു സംഘർഷം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: