CrimeNEWS

ചേര്‍ത്തലയില്‍ ഡി.വൈ.എഫ്.ഐ നേതാവ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

ആലപ്പുഴ: ചേര്‍ത്തലയില്‍ ഡി.വൈ.എഫ്.ഐ നേതാവിന് നേരെ ആക്രമണം. യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. നെടുമ്പ്രത്ത് വെള്ളിയാഴ്ച രാത്രി 8.30നാണ് സംഭവമുണ്ടായത്. രണ്ടുപേരാണ് കുത്തിയതെന്നാണ് വിവരം. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

വയറിനു കുത്തേറ്റ അരുണിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിന്റെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. അതിനിടെ പ്രദേശത്ത് സംഘാവര്‍ഷ നിലനില്‍ക്കുകയാണ്. കുത്തിയതെന്ന് സംശയിക്കുന്ന ഒരാളുടെ വീടിനുനേരെ ആക്രമണമുണ്ടായി. പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

Signature-ad

 

 

 

Back to top button
error: