Breaking NewsNEWS

തമിഴ്‌നാട്ടില്‍ വിഷവാതകം ശ്വസിച്ച് വിദ്യാര്‍ത്ഥികള്‍ അവശനിലയില്‍; 67 കുട്ടികള്‍ ചികിത്സയില്‍

ചെന്നൈ: കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറില്‍ നൂറിലധികം സ്‌കൂള്‍ കുട്ടികളെ വിഷവാതകം ശ്വസിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ ഛര്‍ദ്ദിച്ച് അവശരായി സ്‌കൂള്‍ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. 67 കുട്ടികള്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

വാതക ചോര്‍ച്ചയുടെ ഉറവിടം വ്യക്തമല്ല. സ്‌കൂളിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാകാം വിഷവാതകം ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളില്‍ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: