NEWS

ഇടുക്കി ജില്ലയുടെ അതിർത്തിയിൽ ട്രെയിൻ എത്തി

ഇടുക്കി: 13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബോഡിനായ്ക്കന്നൂരില്‍ ട്രെയിന്‍ എത്തി.
ഇടുക്കി ജില്ലയിലെ ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷനാണ് ബോഡിനായ്ക്കന്നൂര്‍.
തേനിയില്‍ നിന്ന് പരീക്ഷണ ഓട്ടത്തിനായി 10 കിലോമീറ്റര്‍ വേഗത്തില്‍ ബോഡിനായ്ക്കന്നൂരിലെത്തിയ ട്രെയിനില്‍ പുഷ്പഹാരമണിയിച്ച നാട്ടുകാര്‍ ആര്‍പ്പുവിളികളോടെ സ്വീകരിച്ചു.

പരീക്ഷണ ഓട്ടം വിജയിച്ചതായും ഡിസംബറോടെ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

തേനിയില്‍ നിന്നു 15 കിലോമീറ്റര്‍ ദൂരം വരുന്ന ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്കുള്ള ബ്രോഡ്ഗേജ് പാതയുടെ നിര്‍മാണം പൂര്‍ത്തിയായതോടെയാണ് പരീക്ഷണ ഓട്ടം നടത്തിയത്.

ഇടുക്കി ജില്ലയിലെ പൂപ്പാറയില്‍ നിന്നു 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ബോഡിനായ്ക്കന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്താം.
ബോഡിനായ്ക്കന്നൂരില്‍ ട്രെയിന്‍ എത്തുന്നതോടെ തമിഴ്നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്കും ഇടുക്കി ജില്ലയില്‍ നിന്നു മധുര, വേളാങ്കണ്ണി, രാമേശ്വരം, പഴനി, തിരുപ്പതി തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്കും യാത്ര എളുപ്പമാകും.

Back to top button
error: