പാലക്കാട്: നിര്‍മാണം പൂര്‍ത്തിയാക്കിയ പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോ നവംബര്‍ 12 ന് വൈകുന്നേരം നാലുമണിക്ക് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.
പുതിയ സ്റ്റാന്‍ഡില്‍നിന്നും ഒരേസമയം ഒന്‍പത് ബസുകള്‍ക്ക് സര്‍വീസ് നടത്താനാവും. മൂന്നുനില കെട്ടിടത്തില്‍ കഫ്റ്റീരിയ, ശുചിമുറി സൗകര്യം, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ശീതീകരിച്ച വിശ്രമമുറികള്‍, മുലയൂട്ടല്‍ മുറി ഉള്‍പ്പെടെ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ് ട്. മൂന്നുനിലകളിലുമുള്ള ശൗചാലയങ്ങള്ക്കുപുറമെ നിലവിലുള്ള ശൗചാലയം നിലനിര്‍ത്താനാണ് തീരുമാനം. ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍, സെക്യൂരിറ്റി അലര്‍ട്ട് തുടങ്ങിയവയുണ്ട്.