IndiaNEWS

‘കര്‍വാ ചൗത്’ ദിനം കാമുകിക്കൊപ്പം ഭര്‍ത്താവിന്റെ കറക്കം; കൈകാര്യം ചെയ്തു ഭാര്യ

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി സ്ത്രീകള്‍ വീട്ടില്‍ ഉപവാസം അനുഷ്ഠിക്കുന്ന ‘കര്‍വ ചൗത്’ ദിനത്തില്‍ കാമുകിക്കൊപ്പം കറങ്ങിയ ഭര്‍ത്താവിനെ നാട്ടുകാരുടെ മുന്‍പിലിട്ടു തല്ലിച്ചതച്ച് ഭാര്യ. ഡല്‍ഹിക്കു സമീപം ഗാസിയാബാദിലാണു സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കാമുകിയുമൊത്ത് മാര്‍ക്കറ്റിലൂടെ നടക്കവേ, പൊടുന്നനെ യുവാവിന്റെ മുന്നില്‍ ഭാര്യ പ്രത്യക്ഷപ്പെട്ടു. ഇവര്‍ ഭര്‍ത്താവിന്റെ കോളറിനു പിടിക്കുകയും തുരുതുരാ അടിക്കുകയുമായിരുന്നു. കൂടെ കൂട്ടുകാരികളും യുവാവിനെ മര്‍ദിക്കാന്‍ കൂടി.

എന്താണു സംഭവമെന്ന് അറിയാതെ നാട്ടുകാര്‍ ഇവര്‍ക്കു ചുറ്റും കൂടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിനെ മര്‍ദിക്കുന്നതു തടയാന്‍ ശ്രമിച്ച കാമുകിയെയും സംഘം അടിക്കുന്നുണ്ട്. ഇതിനിടെ, കടയ്ക്കു പുറത്തിറങ്ങി വഴക്കു തീര്‍ക്കാന്‍ കടയുടമ ആവശ്യപ്പെട്ടു. സംഭവത്തിനു പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കി. ഭര്‍ത്താവുമായി വഴക്കിട്ട് മാതാപിതാക്കളുടെ കൂടെയായിരുന്നു യുവതി കഴിഞ്ഞിരുന്നത്.

Signature-ad

അമ്മയോടൊപ്പം ഷോപ്പിങ്ങിന് എത്തിയപ്പോഴാണ് അവിചാരിതമായി ഭര്‍ത്താവിനെ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടതും അടിപൊട്ടിയതും. കാര്‍ത്തിക മാസത്തിലെ ‘കര്‍വ ചൗത്’ വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ഐശ്വര്യത്തിനായി ഉപവാസം അനുഷ്ഠിക്കുകയും പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്ന ദിവസമാണ്.

 

 

 

 

 

Back to top button
error: