കമ്മിഷനെ നിയമിച്ച് തീവ്രത അളക്കില്ല, എല്‍ദോസിനെതിരേ നടപടി ഉണ്ടാകുമെന്ന് സുധാകരന്‍
തിരുവനന്തപുരം: ഒരു ജനപ്രതിനിധിയില്‍നിന്ന് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍.
ഇതുപോലെ ഒരാളെ സംരക്ഷിക്കേണ്ട അവസ്ഥ കെ.പി.സി.സിക്ക് ഇല്ല. അങ്ങനെ തരംതാഴുകയും ഇല്ല. കമ്മിഷനെ വച്ച് തീവ്രത അളക്കില്ല. അത് കോണ്‍ഗ്രസിന്റെ നിലപാട് അല്ല. ഇതൊക്കെ സി.പി.എം ചെയ്യുന്നതാണ്. കുറ്റം ചെയ്തവര്‍ക്കെതിരേ കോണ്‍ഗ്രസ് നടപടി എടുക്കും. വിശദീകരണം വൈകിയാല്‍ അതിനു കാക്കാതെ നടപടി എടുക്കുമെന്നും സുധാകരന്‍ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്നതില്‍ എം.എല്‍.എയുടെ ഭാഗം കേള്‍ക്കാനാണ് വിശദീകരണം തേടിയത്. പക്ഷേ വിശദീകരണം കിട്ടിയിട്ടില്ല. ഫോണിലും കിട്ടുന്നില്ല. നിലവിലെ നിയമനടപടിയെ മറികടക്കാനാകും ഒളിവില്‍ പോയത്. കെ.പി.സി.സി അംഗം മാത്രമാണെങ്കിലും എല്‍ദോസിനെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തുമെന്നും
സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.