പത്തനംതിട്ട: ജില്ലയിൽ നിന്ന് കാണാതായ 12 സ്ത്രീകളുടെ തിരോധാന കേസുകള്‍ പോലീസ് വീണ്ടും അന്വേഷിക്കുന്നു .ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങളായാണ് അന്വേഷണം .
2017 മുതല്‍ ജില്ലയില്‍ നിന്ന് കാണാതായത് 12 സ്ത്രീകള്‍ ആണ്. ഇതില്‍ മൂന്ന് കേസുകളും ആറന്മുള സ്റ്റേഷന്‍ പരിധിയില്‍ ആണ് . തിരോധാനത്തിന് നരബലിയുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
നരബലി കേസിലെ ഒന്നാം പ്രതി ഷാഫിക്ക് പല സ്ത്രീകളുമായി അടുത്ത ബന്ധം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു തുടർന്നാണ് കൂടതല്‍ വിവരങ്ങള്‍ തേടാൻ പൊലീസിന്റെ തീരുമാനം.