IndiaNEWS

നടുറോഡില്‍ കുട്ടിക്കൊപ്പം ‘പുഷ് അപ്’ എടുത്ത് രാഹുല്‍ ഗാന്ധി

ബംഗളൂരു: ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ റോഡില്‍ ഒരു ബാലനൊപ്പം ‘പുഷ് അപ്പ്’ എടുത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും കെ.സി വേണുഗോപാലും രാഹുലിനൊപ്പം പുഷ് അപ്പ് എടുക്കാന്‍ കൂടി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രാഹുലിന്റെ യാത്ര കര്‍ണാടകയില്‍ പുരോഗമിക്കുകയാണ്. മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കൈപിടിച്ച് ഓടുന്ന രാഹുലിന്റെ വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു.
കര്‍ണാടകയില്‍ എല്ലായിടത്തും യാത്രയ്ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്‍െ്‌റ അവകാശവാദം. അതിനിടെ, ‘ഭാരത് ജോഡോ’ യാത്രയ്ക്ക് ബദലായി സംസ്ഥാന പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. കര്‍ണാടക ഘടകം.

Back to top button
error: