പത്തനംതിട്ട: ഇലന്തൂരിന് സമീപം പുന്നയ്ക്കാട് രണ്ട് സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കുടുംബത്തിന്റെ ഐശ്വര്യത്തിനായി നരബലി നടത്തിയ ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്ന് കോടതിയില്‍ ഹാജരാക്കുക.
അതേസമയം പുറത്തെടുത്ത മൃതദേഹ ഭാഗങ്ങള്‍ ഇന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.പ്രതികളുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു.
മൃതദേഹം ഡിഎന്‍എ പരിശോധന അടക്കം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുക.
കൊച്ചി പൊന്നുരുന്നി സ്വദേശി പത്മവും കാലടി സ്വദേശിയായ റോസ്ലി എന്ന മറ്റൊരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിട്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവം നരബലിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.