KeralaNEWS

ലഹരിക്കേസില്‍ അകത്തായ നടി അശ്വതിബാബു വിവാഹിതയായി

കൊച്ചി: ലഹരിക്കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബു വിവാഹിതയായി. തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശിനിയായ അശ്വതി, സുഹൃത്തും ബിസിനസുകാരനുമായ കാക്കനാട് ചിറ്റേത്തുകര പറയന്‍മൂല വീട്ടില്‍ നൗഫലിനെയാണ് രജിസ്റ്റര്‍ വിവാഹം ചെയ്തത്. കൊച്ചിയില്‍ കാര്‍ ചെയ്യുന്നയാളാണ് നൗഫല്‍. ഇക്കഴിഞ്ഞ ജൂലൈയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചശേഷം അശ്രദ്ധമായി വാഹനമോടിച്ച കേസില്‍ ഇരുവരെയും പോലീസ് പിടികൂടിയിരുന്നു.

ഇതിനു പിന്നാലെ കൂനമ്മാവില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെടുക്കുയുണ്ടായി. ഉയര്‍ന്ന അളവില്‍ കഞ്ചാവ് ഇവര്‍ സൂക്ഷിക്കുന്നുണ്ടെന്നും വില്‍പന നടത്തുന്നുണ്ടെന്നുമുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പറവൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നിജുമോനും സംഘവും നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെടുത്തത്. തന്റെ ഉപയോഗത്തിനായാണ് ലഹരി സൂക്ഷിച്ചതെന്നും ഡോക്ടറുടെ നിര്‍ദേശപ്രകാരം സിന്തറ്റിക് ലഹരിയില്‍നിന്നു മോചനം നേടുന്നതിനാണ് കഞ്ചാവ് ഉപയോഗിക്കുന്നത് എന്നുമാണ് അശ്വതിയുടെ വിശദീകരണം.

പ്രണയിച്ച യുവാവിനൊപ്പം ജീവിക്കാനായി പതിനാറാം വയസില്‍ കൊച്ചിയിലെത്തിയ അശ്വതി വഞ്ചിക്കപ്പെട്ടതോടെ പല സാമൂഹിക വിരുദ്ധ ഇടപാടുകളിലും ചെന്നുപെടുകയായിരുന്നു. കാമുകന്‍ ദുരുപയോഗം ചെയ്യുകയും മറ്റുള്ളവര്‍ക്കു കൈമാറി പണം സമ്പാദിച്ചെന്നും ഇവര്‍ തുറന്നുപറഞ്ഞിരുന്നു. തന്നെ ഉപയോഗിച്ചു സമ്പാദിച്ച പണം ഉപയോഗിച്ച് എറണാകുളം സൗത്തില്‍ ട്രാവല്‍സ് ബിസിനസ് നടത്തുന്ന യുവാവിനെതിരെയാണ് അശ്വതി അന്നു പ്രതികരിച്ചത്. ദുബൈയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ ചരിത്രവും അശ്വതിക്കുണ്ട്.

ലഹരി ഉപയോഗിക്കുന്നത് അവസാനിപ്പിച്ചു സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരുന്നതാണ് തന്റെ സ്വപ്നമെന്നും അന്ന് അശ്വതി പറഞ്ഞു. ഡോക്ടര്‍മാരുടെ സഹായത്തോടെ ലഹരി മരുന്ന് ഉപേക്ഷിച്ച് അത് പൂര്‍ണമായും ഒഴിവാക്കുന്നതിനു ശ്രമിക്കുന്നതായി ഇവര്‍ വെളിപ്പെടുത്തിയതും മാധ്യമ ശ്രദ്ധ നേടിയിരുന്നു. കുടുംബമായി ജീവിക്കണം എന്ന അതിയായ ആഗ്രഹവും ഇവര്‍ പങ്കുവച്ചു.

26 വയസ് മാത്രം പ്രായമുള്ള അശ്വതിയെ സഹായിക്കുന്നതിനായി നിരവധിപ്പേര്‍ മുന്നോട്ടു വന്നെങ്കിലും ദുരുപയോഗം ചെയ്യുന്നതു ലക്ഷ്യമിട്ടാണു പലരും വരുന്നതെന്നു മനസിലാക്കി ആ ബന്ധങ്ങളില്‍ നിന്നു പിന്‍മാറുകയായിരുന്നു.

 

 

 

Back to top button
error: