CrimeNEWS

എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചെന്ന് അധ്യാപികയുടെ പരാതി; അറിയില്ലെന്ന് എം.എല്‍.എ

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി മര്‍ദിച്ചെന്ന് സ്ത്രീയുടെ പരാതി. തിരുവനന്തപുരത്തെ സ്‌കൂള്‍ അധ്യാപികയാണ് എം.എല്‍.എക്ക് എതിരെ പോലീസിനെ സമീപിച്ചത്. ഒരുമിച്ച് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ വാക്കേറ്റത്തെ തുടര്‍ന്ന് എംഎല്‍എ മര്‍ദിച്ചെന്നാണ് പരാതി.

കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമുണ്ടാകുന്നത്. ഒരാഴ്ച മുമ്പാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. പരാതി അന്വേഷണത്തിനായി കോവളം സി.ഐക്ക് കൈമാറി. എന്നാല്‍, മൊഴി നല്‍കാനായി രണ്ട് തവണ സ്റ്റേഷനിലെത്തിയെങ്കിലും, വിശദമായ മൊഴി, ബന്ധുക്കളുമായി ആലോചിച്ച ശേഷം പിന്നീട് നല്‍കാമെന്ന് അറിയിച്ച് പരാതിക്കാരി മടങ്ങിയതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് എല്‍ദോസ് കുന്നപ്പിള്ളി പറയുന്നത്. പോലീസ് അന്വേഷിക്കട്ടെയെന്നും പ്രതികരിച്ചു.

 

 

Back to top button
error: