NEWS

കോട്ടയം കെ​എ​സ്‌ആ​ര്‍ടി​സി​ ബ​സ് ടെ​ര്‍മി​ന​ല്‍ നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍ 

കോട്ടയം :കെ​എ​സ്‌ആ​ര്‍ടി​സി​ ബ​സ് ടെ​ര്‍മി​ന​ല്‍ നി​ര്‍മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍.നി​ര്‍മാ​ണം ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​യ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ട മി​നു​ക്കു പ​ണി​ക​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.
6,000 ച​തു​ര​ശ്ര​യ​ടി വ​ലി​പ്പ​മു​ള്ള ബ​സ് ടെ​ര്‍മി​ന​ലും 5000 ച​തു​ര​ശ്ര​യ​ടി​യി​ലു​ള്ള യാ​ര്‍ഡു​മാ​ണു പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ എം​എ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന​ഫ​ണ്ടി​ല്‍നി​ന്നും അ​നു​വ​ദി​ച്ച ര​ണ്ടു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് ബ​സ് ടെ​ര്‍മി​ന​ല്‍ നി​ര്‍മി​ക്കു​ന്ന​ത്.

രാ​ത്രി യാ​ത്രി​ക​ര്‍ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം, ജീ​വ​ന​ക്കാ​ര്‍ക്കു​ള്ള വി​ശ്ര​മ​മു​റി, പു​രു​ഷ​ന്‍മാ​ര്‍ക്കും സ്ത്രീ​ക​ള്‍ക്കും ആ​ധു​നി​ക ടോ‌​യ്‌​ല​റ്റ് സം​വി​ധാ​നം, ആ​ധു​നി​ക റി​സ​ര്‍വേ​ഷ​ന്‍ കൗ​ണ്ട​ര്‍, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, യാ​ത്ര​ക്കാ​ര്‍ക്ക് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍ എ​ന്നീ സൗ​ക​ര്യ​ങ്ങ​ള്‍ പു​തി​യ ടെ​ര്‍മി​ന​ലി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഒ​രേ​സ​മ​യം 10 ബ​സു​ക​ള്‍ക്ക് നി​ര​നി​ര​യാ​യി ടെ​ര്‍മി​ന​ലി​ന്‍റെ മു​മ്ബി​ല്‍ പാ​ര്‍ക്ക് ചെ​യ്യാ​ന്‍ ക​ഴി​യും. സ്റ്റാ​ന്‍​ഡി​ലെ​ത്തു​ന്ന മ​റ്റ് ബ​സു​ക​ളു​ടെ പാ​ര്‍ക്കിം​ഗ് ടെ​ര്‍മി​ന​ലി​ന്‍റെ മ​റു​വ​ശ​ത്താ​ണ്. പു​റ​പ്പെ​ടു​ന്ന ബ​സു​ക​ള്‍ മാ​ത്ര​മാ​ണ് ടെ​ര്‍മി​ന​ലി​ന്‍റെ മു​മ്ബി​ല്‍ എ​ത്തു​ക. യാ​ത്ര​ക്കാ​ര്‍ക്ക് ടെ​ര്‍മി​ന​ലി​ല്‍നി​ന്നു ബോ​ര്‍ഡ് നോ​ക്കി ബ​സി​ല്‍ ക​യ​റാ​ന്‍ ക​ഴി​യും

Back to top button
error: